jadha
സി.പി.ഐ കൊടിമര ജാഥയുടെ തിരുവല്ലയിലെ സ്വീകരണ സമ്മേളനത്തിൽ ജാഥ ക്യാപ്റ്റൻ കെ.വി വസന്തകുമാർ സംസാരിക്കുന്നു

തിരുവല്ല : ആലപ്പുഴയിൽ ഈമാസം എട്ടു മുതൽ 12വരെ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് തിരുവല്ലയിൽ പ്രവർത്തകർ സ്വീകരണം നൽകി.ശൂരനാട് നിന്ന് കെ.വി വസന്തകുമാറിന്റെ നേതൃത്വത്തിലുള്ള ജാഥയ്ക്കാണ് തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ സ്വീകരണം ഒരുക്കിയത്. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ കെ ജി ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു. ജാഥ ക്യാപ്റ്റൻ കെ.വി വസന്തകുമാർ, വൈസ് ക്യാപ്റ്റൻ എസ് അധിൻ, ജാഥ ഡയറക്ടർ പി.കെ.മൂർത്തി, ജാഥ അംഗങ്ങളായ ആർ.സജിലാൽ, സി.കെ ആശ, തിരുവല്ല മണ്ഡലം സെക്രട്ടറി കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.