rally
ഗുരുദേവ ജയന്തി വിളംബര ബൈക്ക് റാലിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂരും തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തിയും ചേർന്ന് നിർവ്വഹിക്കുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 171-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് വിളംബരം ചെയ്തുകൊണ്ട് തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെന്റും സൈബർ സേനയും സംയുക്തമായി ബൈക്ക് റാലി സംഘടിപ്പിച്ചു. മല്ലപ്പള്ളി ശാഖയിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കവിയൂർ ശാഖയിൽ സമാപിച്ചു. ബൈക്ക് റാലി ക്യാപ്റ്റൻ മല്ലപ്പള്ളി ശാഖാ പ്രസിഡൻ്റും ടി.കെ. മാധവൻ മേഖലാ ചെയർമാനുമായ ജയൻ സി.വിക്ക് പീത പതാക കൈമാറി എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂരും തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ടി.കെ. മാധവൻ മേഖല, കുമാരനാശാൻ മേഖലാ ശാഖാ ഭാരവാഹികൾ യൂത്ത്മൂവ്മെന്റ് സൈബർസേന, വനിതാസംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നൂറുകണക്കിന് യുവാക്കൾ ബൈക്ക് റാലിയിൽ പങ്കാളികളായി.