
കോന്നി: മലയാലപ്പുഴ പുതുക്കുളത്ത് ഓപ്പൺ ജിം തുറന്നു. ജില്ലാ പഞ്ചായത്ത് 21 ലക്ഷം രൂപ വിനിയോഗിച്ചാണ് ജിം നിർമിച്ചത്. വ്യായാമത്തിനുള്ള ഉപകരണങ്ങൾക്കൊപ്പം വിശ്രമിക്കാനുള്ള ഇടവും വോക്ക് വേയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്യാംലാൽ, ബിജു പുതുക്കുളം, വളർമതി.എൻ, മഞ്ചേഷ് വടക്കിനേത്ത്, സുമ രാജശേഖരൻ, രജനീഷ്, ഷീലാകുമാരി, എലിസബത്ത് രാജു, ഷീബ രതീഷ്, ബിന്ദു ജോർജ്, വി.മുരളീധരൻ, മിഥുൻ ആർ.നായർ എന്നിവർ സംസാരിച്ചു.