
പത്തനംതിട്ട : മയിലാടുംപാറ കോട്ടക്കുഴിയിലെ 84 -ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാജോർജ് നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു.
31.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, അംഗം ലാലി രാജു, സെക്രട്ടറി എം.മുംതാസ്, പി.വി.അശോക് കുമാർ, ഓമനക്കുട്ടൻ, ശാലിനി സജീവ്, വി.മുരളീധരൻ, നീതു, അജിത്ത്, നിഷ ആനി ജോസഫ്, സന്തോഷ്, ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടി കെട്ടിടത്തിനായി ഭൂമി നൽകിയ പുതുവേലിൽ ജയകുമാറിനെ ആദരിച്ചു.