onam
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ഓണാഘോഷം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വിധവാ പെൻഷൻ വിതരണവും വിദ്യാർത്ഥികൾക്ക് തിരുനാൾ സ്‌കോളർഷിപ്പ് വിതരണവും നടത്തി. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനവും പെൻഷൻ- സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. ജയന്തി ഘോഷയാത്ര വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ ലതാകുമാരി ഓണസന്ദേശം നൽകി. ജയന്തി ഘോഷയാത്ര കൺവീനർ അഡ്വ.അനീഷ് വി.എസ്, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, തിരുവല്ല ടൗൺ ശാഖാ വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, സൈബർസേനാ കേന്ദ്രസമിതി ജോ.കൺവിനർ ശരത് ശശി, യൂണിയൻ ചെയർമാൻ സനോജ് കളത്തിങ്കൽമുറി, യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ കൺവീനർ പത്മജ സാബു, വൈദികയോഗം കൺവീനർ അനിൽകുമാർ ശാന്തി എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.