ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും. ശാഖകളിൽ ഘോഷയാത്ര, സമൂഹപ്രാർത്ഥന, പ്രഭാഷണം, സമൂഹസദ്യ, കലാപരിപാടികൾ എന്നിവയുണ്ടാകും. ചെറിയനാട് മേഖലയിലെ ഘോഷയാത്രയുടെ ഉദ്ഘാടനം മൂന്നുമണിക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. മേഖല ചെയർപേഴ്സൺ സുമ സുരേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ഡി.ഷാജി, രാജേഷ് സദാനന്ദൻ, മേഖല കൺവീനർ വി.എൻ.സുഗതൻ എന്നിവർ സംസാരിക്കും.