പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ ശാഖകളിൽ 171-ാ മത് ശ്രീനാരായണ ജയന്തി ആഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. ശാഖകളിലെ ഗുരു ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും സമൂഹപ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം, അന്നദാനം, ഘോഷയാത്ര, ദീപാരാധന എന്നിവ നടക്കും. മുട്ടത്തുകോണം, വള്ളിക്കോട്, കോന്നി, 83 മലയാലപ്പുഴ, ഓമല്ലൂർ, 86 പത്തനംതിട്ട ടൗൺ, കുമ്പഴ, ചെന്നീർക്കര, തെങ്ങുംകാവ്, വി കോട്ടയം, വയല വടക്കേക്കര, 349 വകയാർ, പ്രമാടം, വള്ളിയാനി പരപ്പനാൽ, മേക്കൊഴുർ, കടമ്മനിട്ട, പരിയാരം കിഴക്ക്, 607 കുമ്പഴ, ഇടപ്പരിയാരം, ഉതിമൂട്, 1055 മലയാലപ്പുഴ, പ്രക്കാനം, ഐരവൺ, അതുമ്പുംകുളം, 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 14 19 തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട്, വാഴമുട്ടം, പയ്യനാമൺ, എലിമുള്ളംപ്ലാക്കൽ, 1802 കല്ലേലി, മണ്ണിറ, പുതുക്കുളം, മയിലാടുപാറ, കിഴക്കുപുറം, വകയാർ സെന്റർ, പത്തനംതിട്ട ടൗൺ എ, ആവോലിക്കുഴി മേടപ്പാറ, വലഞ്ചുഴി, ചെങ്ങറ, അരുവാപ്പുലം, തേക്കുതോട് സെന്റർ, പത്തനംതിട്ട ടൗൺ ബി, വെള്ളപ്പാറ, പരുത്തിയാനിക്കൽ, കുമ്മണ്ണൂർ, മ്ലാന്തടം, കുമ്പഴ ടൗൺ, കല്ലേലി സെന്റർ, ഞക്കുനിലം, പുളിമുക്ക് എന്നീ ശാഖകളിൽ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നൂറ് കണക്കിന് പീതാംബരധാരികൾ പങ്കെടുക്കുന്ന ഘോഷയാത്ര ഉച്ചയ്ക്കുശേഷം നടക്കും.