
ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ പള്ളിയോടം നീരണിഞ്ഞു .എൻ.എസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ നീരണിയൽ കർമ്മം നടത്തി. പള്ളിയോടക്കടവിൽ നടന്ന ചടങ്ങിൽ അഡ്ഹോക് കമ്മിറ്റി ചെയർമാൻ കെ.കെ പിള്ള അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘo പ്രസിഡന്റ് കെ.വി സാംബദേവൻ, ശില്പി വേണുആചാരിയെ ആദരിച്ചു. എൻ.എസ്എസ് യൂണിയൻ സെക്രട്ടറി ബി.മോഹൻദാസ് സ്ഥലമുടമ പി.കൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു. ക്യാപ്റ്റൻ രാജശേഖരൻ നായർ,ബി.ജയകുമാർ, മധു കരിപ്പാലിൽ,പി.കെ ദിലീപ്, കെ.ജി കർത്താ, അഡ്വ.ശശിധരൻ പിള്ള, ബിജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.