ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ പിരളശേരി 4745-ാം ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണഗുരുദേവന്റെ 171-ാമത് ജയന്തിദിനാഘോഷം ഇന്ന് വിപുലമായി ആഘോഷിക്കും. രാവിലെ 8 മുതൽ സമൂഹപ്രാർത്ഥന, 9.30ന് പ്രാർത്ഥനാമന്ദിരത്തിന്റെ 14-ാമത് വാർഷിക ഉദ്ഘാടന സമ്മേളനം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്‌ജ് ആജ് സുദർശനൻ നിർവഹിക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റിയംഗം പി.ഡി.ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ഡി.ഷാജി, ശാഖാ പ്രസിഡന്റ് ഇൻചാർജ്ജ് സലീംകുമാർ എന്നിവർ സംസാരിക്കും. രാവിലെ 10.30 മുതൽ സൂര്യ ഇ.രാജ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1 മുതൽ ചതയസദ്യ, 2.30 മുതൽ നടക്കുന്ന കലാപരിപാടികൾ നിയുക്ത യൂണിയൻ കമ്മിറ്റിയംഗം മണിവർണ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ വനിതാസംഘം പ്രസിഡന്റ് കെ.എൻ.സുമതി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വനിതാസംഘം ഭരണസമിതിയംഗം സ്‌മിത ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നിർവഹിക്കും. വനിതാസംഘം സെക്രട്ടറി മഞ്ചു രാജൻ കൃതജ്ഞത രേഖപ്പെടുത്തും.