പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ വിവിധ ശാഖകകളിലെ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. ജയന്തി ആഘോഷം വിളംബരം ചെയ്ത് പന്തളം ടൗണിലും, യൂണിയന്റെ പരിധിയിലുള്ള ഗുരുക്ഷേത്രങ്ങളിലും, ശാഖാ ആസ്ഥാന മന്ദിരങ്ങളിലും. പ്രധാന ജംഗ്ഷനുകളിലും, ഭവനങ്ങളിലും പീത പതാകകളാൽ അലങ്കരിച്ചു. ജയന്തിദിനത്തിൽ ശാഖായോഗങ്ങളിൽ വൈദിക ചടങ്ങുകൾ, ഘോഷയാത്രകൾ, സമൂഹപ്രാർത്ഥന പ്രഭാഷണം, സമൂഹസദ്യ, കലാപരിപാടികൾ തുടങ്ങിയവ നടക്കും. രാവിലെ 8ന് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ഹവനം, മഹാ ഗുരുപൂജ. ഗുരുപുഷ്പാജ്ഞലി, സമൂഹപ്രാർത്ഥന തുടങ്ങിയ വൈദീക ചടങ്ങുകൾ സുജിത്ത് തന്ത്രിയുടെ നേതൃത്വത്തിൽ നടക്കും. രാവിലെ 8ന് യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി യൂണിയനിലെ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ ജയന്തി ദിനസന്ദേശം നൽകും. യൂണിയൻ കൗൺസിൽ അംഗങ്ങൾ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.