പന്തളം: നിയന്ത്രണം വിട്ട കാറ് മറ്റൊരു കാറിലിടിച്ച് അപകടം. ഇന്നലെ വൈകിട്ട് നാലിന് എം.സി. റോഡിൽ പറന്തൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല . ആലുവായിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോയ കാറും അഞ്ചലിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു കാറുമാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം അടൂർ ഭാഗത്തുനിന്നും വന്ന മറ്റൊരു കാർ ചെങ്ങന്നൂരിന് പോവുകയായിരുന്ന കാറിനു പിന്നിൽ ഇടിച്ചു. കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.