തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171 -ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെയും ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഭക്തിനിർഭരമായി ആഘോഷിക്കും. ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുകപ്രതിഷ്ഠാ ക്ഷേത്രത്തിൽ രാവിലെ 6ന് തിരുപ്പിറവി വിശേഷാൽ പൂജ, 6.30ന് ഗണപതിഹോമം 7.30മുതൽ സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 8ന് ഉപവാസ പ്രാർത്ഥന. 12.10ന് ഉച്ചപൂജയും വിശേഷാൽ ഗുരുപൂജയും. തുടർന്ന് പ്രസാദവിതരണം. 2ന് തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ മഹാഘോഷയാത്ര വൈകിട്ട് ദീപാരാധന. പ്രസാദവിതരണം. എസ്.എൻ.ഡി.പി.യോഗം കുന്നന്താനം ഈസ്റ്റ് 4538 -ാം ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 9.30ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ മേഘാ രവീന്ദ്രൻ കോട്ടയം പ്രഭാഷണം നടത്തും, 12ന് സ്വയമേവ പുഷ്‌പാജ്‌ഞലി, ഗുരുപൂജാ പ്രസാദവിതരണം 12.30ന് പ്രസാദമൂട്ട്. 3ന് ചതയദിന മഹാഘോഷയാത്ര വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും.
പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഗണപതിഹോമം, തുടർന്ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, 10 മുതൽ ശാന്തിഹവനം, 12ന് വിശേഷാൽ ഗുരുപൂജ തുടർന്ന് പ്രസാദവിതരണം, വൈകിട്ട് 6.30ന് ജയന്തി വിളക്ക് തെളിക്കൽ ദീപാരാധന എന്നിവയുണ്ടാകും.