ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇറപ്പുഴ നേട്ടയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചൈയ്യും. ചതയം ജലോത്സവ സമിതി ചെയർമാൻ എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ മുരുകൻ,​ ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്,​ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, മുൻസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗീസ്, പാണ്ടനാട് പഞ്ചായത്ത്‌ പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, തിരുവന്മണ്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സജൻ, സന്ദീപ് വചസ്പതി, എം.ശശികുമാർ, എബി കുര്യാക്കോസ്, പള്ളിയോട സേവാ സംഘം മുൻ പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി, കവി കെ.രാജഗോപാൽ, ബി കൃഷ്ണകുമാർ, കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.