തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 48 ശാഖകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംയുക്ത മഹാഘോഷയാത്ര ഇന്ന് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന്സമീപത്തെ മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ് വി.എസ്‌ നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ അനുജോർജ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ്, സ്വാഗതസംഘം വൈസ് ചെയർമാന്മാരായ ജയൻ സി.വി, സജി എ.ടി, രാജേഷ് ശശിധരൻ, സുധീഷ് ഡി, ടി.സി.സോമൻ, സുബാഷ് എം.ആർ,എം.ജി.വിശ്വംഭരൻ, രാജേന്ദ്രൻ എസ്, അഡ്വ.പി.ഡി.ജയൻ, ജോ.കൺവീനർമാരായ ഷാജി സി.എൻ, രാജേഷ് എ.ആർ, ടF.ഡി.സുനിൽകുമാർ, സുമ സജികുമാർ, ബിജു തരംഗിണി, ശിവൻ എം.കെ, അനീഷ് ആനന്ദ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 4.30ന് എസ്.എൻ.വി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും.സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജയന്തിസന്ദേശം നൽകും. എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, തിരുവല്ല ടൗൺ ശാഖാ വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ എന്നിവർ പ്രസംഗിക്കും. വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ സ്വാഗതവും യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് നന്ദിയും പറയും.

ഘോഷയാത്രയുടെ വഴി


തിരുവല്ല മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ നിന്നാരംഭിക്കുന്ന മഹാഘോഷയാത്ര ബൈപ്പാസിലൂടെ റെയിൽവേ സ്റ്റേഷൻ റോഡിലെത്തി അവിടെനിന്ന് ദീപാ ജംഗ്‌ഷനിൽ എത്തിച്ചേരും. അവിടെനിന്ന് എം.സി റോഡിലൂടെ എസ്.സി.എസ് കവലയിലെത്തി തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും. പഞ്ചവാദ്യം,ബാൻഡ്മേളം,തെയ്യം,പൂക്കാവടി, കൊട്ടക്കാവടി, മിറർ കാവടി, കൈകൊട്ടിക്കളി,തിരുവാതിര, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകും.


വാഹന പാർക്കിംഗ്
ബസുകൾ എം.സി റോഡിൽ തിരുമൂലപുരം- ചെങ്ങന്നൂർ റൂട്ടിലും ട്രാവലർ,കാറുകൾ, മറ്റുവാഹനങ്ങൾ എന്നിവ തിരുമൂലപുരം സെന്റ് തോമസ് സ്‌കൂൾഗ്രൗണ്ടിലും പാർക്ക് ചെയ്യണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അഭ്യർത്ഥിച്ചു.