കൂടൽ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഗാന്ധി ജംഗ്ഷൻ പാങ്ങോട് മേലേടത്ത് വീട്ടിൽ ശ്രീകുമാറിന്റയും ചന്ദ്രലേഖയുടേയും മകൻ ശ്രീജിത്ത്(കണ്ണൻ 26)ആണ് മരിച്ചത്.പത്തനംതിട്ട കൊടുന്തറയ്ക്ക് സമീപം തിരുവോണനാളിൽ രാത്രി 11നായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീണതിനെ തുടർന്നാണ് ശ്രീജിത്തിന് പരിക്കേറ്റത്.ശ്രീലക്ഷ്മിയാണ് സഹോദരി.സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.