temple-
റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന മംഗല്യനിധി പദ്ധതിയുടെ ഭാഗമായ സൗജന്യ വിവാഹം

റാന്നി: അർഹരായ കുടുംബങ്ങൾക്ക് താങ്ങായി റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രം. മംഗല്യനിധി പദ്ധതിയുടെ ഭാഗമായി അഞ്ചാമത്തെ സൗജന്യ വിവാഹം ക്ഷേത്ര ദേവസ്വം ഭാരവാഹികൾ നടത്തിക്കൊടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിവാഹച്ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്തുകൊണ്ട് ക്ഷേത്രം നടത്തുന്ന ഈ പദ്ധതിക്ക് 2021-ലാണ് തുടക്കമായത്. വിവാഹ മണ്ഡപം ഒരുക്കി, എല്ലാ ചിലവുകളും ദേവസ്വം നേരിട്ട് വഹിച്ചുകൊണ്ടാണ് ഈ പുണ്യകർമ്മം നടത്തുന്നത്. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ പ്രസാദ്, ജോയിൻ സെക്രട്ടറി സന്തോഷ് പണിക്കർ, ക്ഷേത്രം കീഴ്ശാന്തി ജിഷ്ണു വെള്ളിയറ എന്നിവരും ഭരണസമിതി അംഗങ്ങളായ ബിനോജ്, ബിനു, ജയൻ, രഘു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒപ്പം, മറ്റ് ജനറൽ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ഈ സദ്‌പ്രവർത്തിക്ക് സാക്ഷ്യം വഹിച്ചു.സമൂഹത്തിന് മാതൃകയാക്കാവുന്ന ഈ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്കാണ് ക്ഷേത്രം കൈത്താങ്ങാവുന്നത്.