പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയുടെയും പോഷക സംഘടനകളായ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതയാഘോഷം ഭക്തി സാന്ദ്രമായി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും മഞ്ഞക്കുടകളുടെയും രഥത്തിന്റെയും സൈക്കിൾ റിക്ഷയുടെയും അകമ്പടിയിൽ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രമാടം സ്കൂൾ ജംഗ്ഷൻ, പ്രമാടം അമ്പലം ജംഗ്ഷൻ, പൊക്കിട്ടാറപ്പടി, മണലാടിപ്പടി, തുഷാരപ്പടി, പൂങ്കാവിൽ എത്തി വലഞ്ചുഴി, തെങ്ങുംകാവ് ശാഖകളുടെ ഘോഷയാത്രകളെ സ്വീകരിച്ച ശേഷം തിരിച്ച് ശാഖാ അങ്കണത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് കെ.രഞ്ജിത്ത് , സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രദീപ് കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ, സെക്രട്ടറി കെ.എസ്. ഓമനക്കുട്ടി, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അക്ഷയ് ജയസിംഗ്, സെക്രട്ടറി അരുൺ ശശിധരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ. സുരേഷ് കുമാർ, കെ. ശിവദാസൻ, കെ.ശശി, എൻ.അജി, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.