മല്ലപ്പള്ളി: എസ്,എൻ.ഡി.പി യോഗം 863 ാം മല്ലപ്പളളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 27-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബദ്ധിച്ചുള്ള കൊടിയേറ്റ് തന്ത്രി സന്തോഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിന് ശാഖാപ്രസിഡന്റ് ജയൻ ചെങ്കല്ലിൽ, സെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്റ് സജികുമാർ തെക്കേപ്പറമ്പിൽ, യൂണിയൻ കമ്മിറ്റിയംഗം രാജപ്പൻ കളരിക്കൽ, കമ്മിറ്റിയംഗങ്ങളായ ദീപക് ഏഴോലിക്കൽ, അനൂപ് കരിമ്പോലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, സബീഷ് കൈപ്പയ്ക്കൽ, സ്മിത സതീഷ്, ഷീല സുബാഷ്, ബിന്ദു സരേഷ്, നാരായണൻ ഗോപി പുതുക്കുളം, സരേഷ് ചേന്നനോലിക്കൽ, രവി മൂക്കനോലിക്കൽ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.