പന്തളം: എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയനിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരുദേവന്റെ 171-ാംമത് ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ. യൂണിയൻ കൗൺസിലർമാരായ എസ് ആദർശ്, സുരേഷ് മുടിയൂർക്കോണം, ഡോ.പുഷ്പാകരൻ, ഉദയൻ പാറ്റൂർ, സുമ വിമൻ , രാജേഷ്‌കുരമ്പാല തുടങ്ങിയവർ പങ്കെടുത്തു. സമൂഹ പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ദീപരാധന എന്നീ ചടങ്ങുകൾ സുജിത്ത്തന്ത്രിയുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ നടന്നു.