പത്തനംതിട്ട: എസ്. എൻ.ഡി.പി യോഗം 86 ാം ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ ആറുമുതൽ ശാന്തി ഹവനം, വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന, വിശേഷൽ പൂജകൾ, സർവൈശ്വര്യ പൂജ, വൈകിട്ട് വിശേഷൽ ദീപാരാധന എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്. ഹരിലാൽ, സെക്രട്ടറി സി.കെ സോമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.