പത്തനംതിട്ട: എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെ 171 മത് ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി 4024-ാം തേക്കുതോട് സെൻട്രൽ ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷം വിശേഷാൽ പൂജകൾ, ഗുരു ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, അന്നദാനം, ഘോഷയാത്ര പൊതുസമ്മേളനം എന്നീ പരിപാടികളോട് നടന്നു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.മുരളീധരൻ അദ്ധ്യക്ത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി ആനന്ദൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ-ഓർഡിനേറ്റർ കെ ആർ സലീലനാഥ്, ശാഖ സെക്രട്ടറി കെ.ആർ രമണൻ, ശാഖ വൈസ് പ്രസിഡന്റ് സി.എൻ ബിജു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ജി സുധീർ, സി വി നരേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ലതാ സുരേഷ്, വനിതാ സംഘം വൈസ് പ്രസിഡന്റ് വസന്ത വി ആനന്ദ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സ്നേഹേന്ദു എന്നിവർ സംസാരിച്ചു. യൂണിയനിലെ 54 ശാഖകളിലും ജയന്തി ആഘോഷത്തിന്റെ ഭാഗമായി സമൂഹ പ്രാർത്ഥന, വിശേഷാൽ പൂജകൾ, ഗുരുഭാഗത പാരായണം, അന്നദാനം, ദീപാരാധന ജയന്തി ഘോഷയാത്ര, പൊതുസമ്മേളനം എന്നീ പരിപാടികൾ നടന്നു.