കോഴഞ്ചേരി : എസ്.എൻ.ഡി.പി കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചതയ ദിന ഘോഷയാത്ര കോഴഞ്ചേരിയെ പീതസാഗരമാക്കി. കോഴഞ്ചേരി യൂണിയനിലെ 30 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയർ പീതാംബരധാരികളായി ഘോഷയാത്രയിൽ പങ്കെടുത്തു. മൂന്നിന് തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കോഴഞ്ചേരി ടൗൺ കടന്ന് സി.കേശവൻ സ്ക്വയറിലൂടെ തെക്കേമല എത്തി യൂണിയൻ മന്ദിരമായ ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത യോഗം ഡയറക്ടർ ബോർഡംഗം രാകേഷ് പി.ആർ യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ ,പ്രേം കുമാർ സിന്ധു എസ് പണിക്കർ , വനിതാ സംഘം പ്രസിഡന്റ് വിനിതാ അനിൽ സെക്രട്ടറി ബാംബി രവീന്ദ്രൻ , യൂത്ത് മൂവ്മെന്റ് രക്ഷാധികാരി സോജൻ സോമൻ , യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ് അരുൺ ദാസ് സെക്രട്ടറി അഖിൽ ചെറുകോൽ, സൈബർ സേനാ യൂണിയൻ ചെയർമാൻ ജൂതിൻ കുമാർ , യൂണിയൻ കൗൺ സിലർ അഡ്വ സോണി പി ഭാസ്കർ എന്നിവർ സംസാരിച്ചു.