sndp-
എസ്എൻഡിപി യോഗം 349 നമ്പർ വകയാർ ശാഖയിൽ നടന്ന ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്എൻ.ഡി.പി യോഗം 349-ാം വകയാർ ശാഖയിൽ 171 മത് ശ്രീനാരായണ ജയന്തി ആഘോഷം നടന്നു. ശാഖാ അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര തിനവിളപ്പടി, ചൈതന്യ ജംഗ്ഷൻ, പ്ലാവിളയിൽ രാമചന്ദ്രൻ സ്വാമി റോഡ്, അതിരുങ്കൽ റോഡ്, പള്ളിപ്പടി ജംഗ്ഷൻ, കൊട്ടാരത്ത്തറ, പടപ്പക്കൽ റോഡ്, പാറക്കടവ് ഗുരുമന്ദിരം, രാധപ്പടി വഴി കൊല്ലൻപടിയിൽ സമാപിച്ചു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എ ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ-ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, ശാഖാ സെക്രട്ടറി കെ.വി വിജയചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ, വനിതാ സംഘം പ്രസിഡന്റ് ടി. കെ പുഷ്പവതി, വനിതാ സംഘം വൈസ് പ്രസിഡന്റ് ഗംഗ സജി, വനിതാ സംഘം സെക്രട്ടറി ഷൈനി സന്തോഷ് എന്നിവർ സംസാരിച്ചു.