08-kunnamthanam
കുന്നന്താനം 50ാം നമ്പർ എസ് എൻ ഡി പി യിൽ 171 മത് ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി അനിൽ ശാന്തിയുടേയും പരികർമ്മി മോഹൻ ശാന്തിയുടെയു കാർമികത്വത്തിൽ നടന്ന ഗണപതി ഹോമം

കുന്നന്താനം: എസ്.എൻ.ഡി.പി യോഗം 50-ാം നമ്പ‌ർ കുന്നന്താനം ശാഖയിൽ ഗുരു ജയന്തിയുടെ ഭാഗമായി മേൽശാന്തി അനിൽ ശാന്തിയുടേയും പരികർമ്മി മോഹൻ ശാന്തിയുടെയു കാർമികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.തുടർന്ന് ഗുദേവ കൃതികളുടെ പാരായണവും, മേൽശാന്തി അനിൽശാന്തി പ്രഭാഷണവും നടത്തി.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ചതയദിന സന്ദേശവും നൽകി.യോഗം ഇൻസ്‌പെട്ടറിംഗ് ഓഫീസർ രവീന്ദ്രൻ എഴിമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.ഗുരുപൂജയും ഭക്തിനിർഭരമായ ഘോഷയാത്രയും നടത്തി. (തിരുവല്ല യൂണിയനിൽശാഖാ പ്രസിഡന്റ് കെ.എം തമ്പി ,വൈസ് പ്രസിഡന്റെ എം.പി രാധാകൃഷ്ണൻ ,സെക്രട്ടറി എം.ജി വിശ്വംഭരൻ, സലി കുന്നന്താനം തുടങ്ങിയ ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.