sndp-
തണ്ണിത്തോട്ടിൽ നടന്ന സംയുക്ത ഘോഷയാത്ര

കോന്നി: എസ്.എൻ.ഡി.പിയോഗം മേടപ്പാറ, തണ്ണിത്തോട് ശാഖകളുടെ നേതൃത്വത്തിൽ സംയുക്ത ശ്രീനാരായണ ജയന്തി ആഘോഷം നടന്നു. മേടപ്പാറ ഗുരുക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഗവ: ആശുപത്രി ജംഗ്ഷനിൽ എത്തി. തണ്ണിത്തോട് ശാഖയുടെ ഘോഷയാത്ര മേക്കണ്ണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. തണ്ണിത്തോട് ശാഖ ഓഫീസിൽ എത്തി തുടർന്ന് കൂത്താടിമൺ വഴി ഗവ.ആശുപത്രി ജംഗ്ഷനിൽ എത്തി. തുടർന്ന് സംയുക്ത ജയന്തി ഘോഷയാത്ര സെൻട്രൽ ജംഗ്ഷൻ വഴി തണ്ണിത്തോട് മൂഴി ഗുരുമന്ദിര അങ്കണത്തിൽ സമാപിച്ചു.