ചെറിയനാട് : എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ ചെറിയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ 171-ാംമത് ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു. ചെറിയനാട് മേഖലയുടെ വർണ ശബളമായ ഘോഷയാത്രയുടെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിച്ചു. ചെറിയനാട് മേഖലാ ചെയർപേഴ്സൺ സുമ സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രാജേഷ് സദാനന്ദൻ, മേഖലാ കൺവീനർ വി.എൻ. സുഗതൻ എന്നിവർ സംസാരിച്ചു.