മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ നടന്ന 171-ാമത് തിരു ചതയ സംയുക്ത മഹാ സമ്മേളനം ഉദ്ഘാടനവും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആഫീസ് മന്ദിര സമുച്ചയത്തിന്റെ സമർപ്പണവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടു വർഷമായി മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ നടപ്പിലാക്കി വരുന്ന വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതി പ്രകാരം വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുത്ത 300 കുടുംബാംഗങ്ങൾക്ക് ചികിത്സാ ധനസഹായം വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യൻ ഗുരുധർമ്മാനന്ദജിയുടെ ഫോട്ടോ യൂണിയൻ ഓഫീസിൽ അനാവരണം നടത്തിയും യൂണിയൻ പ്രഥമ കൺവീനർ ജയലാൽ.എസ് പടീത്തറയ്ക്ക് ആദരവും എം.സി.എ കോഴ്സിൽ യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറും 68-ാം നമ്പർ കുട്ടംപേരൂർ ശാഖ അംഗവുമായ ദേവിപ്രിയയ്ക്കും, എം.ബി.ബി.എസ് പരീക്ഷയിൽ സംസ്ഥാനത്ത് മികച്ച വിജയം കൈവരിച്ചുള്ളതും 3100-ാം നമ്പർ ഡോ. പൽപ്പുമെമ്മോറിയൽ ശാഖാ അംഗവുമായ ഡോ.ദിവ്യ റാണിയ്ക്കും 141-ാം നമ്പർ പുത്തൻകോട്ടയ്ക്കകം ശാഖാ അംഗമായ ഡോ.സൂരജ് മുരളിയ്ക്കും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആദരവും പുരസ്ക്കാരവും നൽകി.
ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് യൂണിയൻ ഓഫീസ് നിർമാണ ശില്പികൾക്കും സാങ്കേതിക വിദഗ്‌ർക്കുമുള്ള ആദരവും പുരസ്കാരവും നൽകി.
സുജിത്ത് തന്ത്രി, രഞ്ജു അനന്ദഭദ്രത്ത് തന്ത്രി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ചാരുംമൂട് യൂണിയൻ ചെയർമാനും മാവേലിക്കര യൂണിയൻ കൺവീനറുമായ ഡോ. എ.വി ആനന്ദരാജ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പലത മധു, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, മാന്നാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് ശ്രീരംഗം, ഭാരതീയ ജനതാപാർട്ടി പ്രസിഡൻ്റ് സന്ദീപ് വാചസ്‌പതി, യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമാത്തിൽ, റ്റി.കെ അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, അനീഷ് പി.ചേങ്കര, മേഖലാ ചെയർമാൻമാരായ കെ.വിശ്വനാഥൻ, ബിന്ദു ബാലൻ, കെ.വിക്രമൻ ദ്വാരക, സുധിൻ പാമ്പാല, മേഖലാ കൺവീനർമാരായ സുധാകരൻ സർഗ്ഗം, മോഹനൻ.പി, രവി പി.കളീയ്ക്കൽ, എം.ഉത്തമൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത്‌മൂവ്‌മെൻ്റ് യൂണിയൻ സെക്രട്ടറി ബിനുരാജ്,എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ കെ.വി സുരേഷ് കുമാർ, കുമാരിസംഘം യൂണിയൻ കൺവീനർ അപർണ ദിലീപ് എന്നിവർ പ്രസംഗിച്ചു. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ ജോയിൻ കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം വത്സല മോഹൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ അമ്പിളി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കെ.ആർ മോഹനൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഉമാതാരാനാഥ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ നന്ദിയും പറഞ്ഞു. ആഘോഷങ്ങൾക്ക് മുന്നോടിയായി രാവിലെ പുതിയ ആഫീസ് കെട്ടിടത്തിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ പതാക ഉയർത്തി. സമ്മേളന വേദിയിൽ ഉച്ച മുതൽ ആലപ്പുഴ സ്വരജയ ഓർക്കസ്ട്ര ഓൾഡ് ഈസ് ഗോൾഡ് ഗാനമേള അവതരിപ്പിച്ചു. വൈകുന്നേരം മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ 'തിരിഞ്ഞുനോട്ടം' ഡോക്യുമെന്ററി വേദിയിൽ പ്രദർശിപ്പിച്ചു.