mohan-babu
mohan babu

കോഴഞ്ചേരി: ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾ പ്രചരിക്കുന്നതിലൂടെ ലോകത്തിന്റെ ഐശ്വര്യം സാക്ഷാത്കരിക്കപ്പെടുമെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു പറഞ്ഞു. കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 171 -ാ മത് ജയന്തി ഘോഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ സുഗതൻ പൂവത്തൂർ. പ്രേംകുമാർ മുളമൂട്ടിൽ . രാജൻ കഴിക്കാല .സിനു എസ്. പണിക്കർ . വനിതാസംഘം പ്രസിഡന്റ് വിനിത അനിൽ. സെക്രട്ടറി ബാംബി രവിന്ദ്രൻ . യൂത്ത് യൂണിയൻ രക്ഷാധികാരി സോജൻ സോമൻ. പ്രസിഡന്റ് അരുൺ ദാസ്, സെക്രട്ടറി അഖിൽ ചെറുകോൽ,വൈസ് പ്രസിഡന്റ് കുമാരി നീതു മോഹൻ ,യൂണിയൻ വൈദികയോഗം ചെയർമാൻ ശാന്തി പ്രേം ഗോപിനാഥ്. കൺവിനർ സദാനന്ദൻ ശാന്തി ,സൈബർ സേനാ യൂണിയൻ ചെയർമാൻ ജതിൻ കുമാർ എന്നിവർ സംസാരിച്ചു
ഘോഷയാത്രയിൽ ഏറ്റവും നല്ല നിശ്ചലദൃശ്യം പ്രദർശിപ്പിച്ചതിന് കടപ്രവാഴക്കാലായിൽ മാധവൻ രാജപ്പൻ എവർ റോളിംഗ് ട്രോ
ഫിയും ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചതിനുള്ള മെഴുവേലി തോലേടത്തിൽ ടി.കെ, വാസു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, ഏറ്റവും കൂടുതൽ ചീതാംബരധാരികളെ പങ്കെടുപ്പിച്ചതിന് കടപ്ര ചേന്നമലമണ്ണിൽ സി.കെ. രാമൻ മെമ്മോറിയൽ ട്രോഫികളും 91ാം നമ്പർ നാരങ്ങാനം ശാഖയും ഘോഷയാത്രയിൽ ഭക്തിനിർഭരമായ പ്രകടനം കാഴ്ചവച്ച ശാഖയ്ക്കായി കുറിയന്നൂർ കാക്കനാട്ടിൽ വീട്ടിൽ കുടുംബം ഏർപ്പെടുത്തിയ എവർ റോളിംഗ്ട്രോഫിയും . ഏറ്റവും നല്ലരീതിയിൽ ഗുരുമന്ദിരം അലങ്കരിച്ചതിനുള്ള പൂവത്തൂർ പുല്ലേത്ത് കുടുംബം ഏർപ്പെടുത്തിയ പി.എൻ ശ്രീധരൻ എവർ റോളിംഗ് ട്രോഫിയും 783 നമ്പർ കുറിയന്നൂർ ശാഖയ്ക്കും . കോഴഞ്ചേരിയൂണിയൻ ഏർപ്പെടുത്തിയ ഗുരുമന്ദിര അലങ്കാരത്തിനുള്ള രണ്ടാം സ്ഥാന ക്യാഷ് അവാർഡ് 3704 കാഞ്ഞിറ്റുകര ശാഖയ്ക്കും 1357തെള്ളിയൂർ വെസ്റ്റ് ശാഖയ്ക്കും ലഭിച്ചു.

യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ് കോഴഞ്ചേരി സ്വാഗതവും കൗൺസിലർ അഡ്വ. സോണി പി. ഭാസ്‌കർ നന്ദിയും പറഞ്ഞു.