പത്തനംതിട്ട: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. പത്തനംതിട്ടയിൽ ആന്റോ ആന്റണി എം.പി, കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അടൂരിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ ആറന്മുളയിലും, പി.മോഹൻരാജ് പുല്ലാടും,​ മുൻ മന്ത്രി പന്തളം സുധാകരൻ ഏനാത്തും ഉദ്ഘാടനം ചെയ്യും.