അത്തിക്കയം: അറയ്ക്കമൺ പൗരസമിതിയുടെ നാലാമത് ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി രക്ഷാധികാരി ജോർജ് ജോസഫ് അറയ്ക്കണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. സോണിയാ മനോജ്, ഗ്രേസി തോമസ്, ജെയിംസ് കക്കാട്ടുകുഴി, മിഥുൻ മോഹൻ,പി.കെ കമലാസനൻ, സി.ജി.വിജയകുമാർ, ഫാ.സ്കോത്ത് സ്ലീവ പുലിമൂടൻ,ഫാ.ജോർജ് കൈപ്പൻപ്ലാക്കൽ, അഡ്വ.അനു ആലപ്പാട്ട്,പെരുനാട് പോലിസ് ഇൻസ്പെക്ടർ എ.ആർ.രവീന്ദ്രൻ, ഷിബിൻ രാജ്,മിസ്സു മാത്യു എന്നിവർ പ്രസംഗിച്ചു.