
വി.കോട്ടയം: സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ വനിതാ സമാജം വാർഷികവും കുടുംബസംഗമവും യാക്കോബായ സഭ കൊല്ലം ഭദ്രാസന മെത്രാപ്പൊലിത്ത മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു . .വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ സ്ത്രീകളുടെ ശക്തമായ ഇടപെടൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ.സാംസൺ വറുഗീസ് തുരുത്തിപ്പള്ളിൽ അദ്ധ്യക്ഷനായിരുന്നു.ഫാ.ബിജു ഈശോ മത്തിനിക്കര,സൺഡെസ്കൂൾ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ,ട്രസ്റ്റി ജോൺ രാജു പടിയറ,സെക്രട്ടറി മോൺസൺ ജോർജ്ജ്, വനിതാസമാജം സെക്രട്ടറി ബീനാ തോമസ്,ബിനോയി കെ ഡാനിയേൽ,വിൽസി സാമുവൽ,സുജ മോൺസൺ,ജെസി റെജി എന്നിവർ പ്രസംഗിച്ചു.