
കോന്നി: എസ്.എൻ.ഡി.പി യോഗം 1802 -ാം നമ്പർ കല്ലേലി ശാഖയിൽ ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണം യോഗം അസി. സെക്രട്ടറി ടി. പി സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിൽ അംഗം പി. കെ പ്രസന്നകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം. എൻ. സുരേഷ്‌കുമാർ ശാഖാ പ്രസിഡന്റ് ശശിധരൻ, വൈസ് പ്രസിഡന്റ് രാധാമണി സുധൻ, സെക്രട്ടറി സുജാതമോഹൻ, ശൈലേഷ്, പുഷ്പ ഷാജി, ഷീബസത്യകുമാർ, സുമിയസുനിൽ, ശ്യാമ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.