
മലയാലപ്പുഴ: വോട്ട് അധികാർ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, ശശീധരൻനായർ പാറയരുകിൽ, ബിജിലിൽ ആലുനിൽക്കുന്നതിൽ, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിന്ദു ജോർജ്ജ്, ശ്രീകുമാർ ചെറിയത്ത്, സുനോജ് മലയാലപ്പുഴ, അമൃതരാജ് പൊതീപ്പാട്, അനി ഏബഹാം, വിത്സൺ പരുത്തിയാനി,മിനി ജെയിംസ്, മനുരാജ് ചരണക്കൽ, ജെയിംസ് മുണ്ടക്കൽ ഉണ്ണി മുക്കുഴി എന്നിവർ പ്രസംഗിച്ചു.