mb
ഇലന്തൂർ: വിക്ടറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്തിൽ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും സ്വാതന്ത്ര്യസമര സേനാനി കെ. കുമാർജിയുടെ മകൻ കെ. ഭദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: വിക്ടറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ നേതൃത്തിൽ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും റിട്ട. ശ്രീറാം ഗ്രൂപ്പ് നാഷണൽ ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനി കെ. കുമാർജിയുടെ മകനുമായ കെ. ഭദ്രകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാം നൈനാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് ഓണ സന്ദശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിത്സൻ ചിറക്കല സമ്മാന ദാനം നിർവഹിച്ചു. പ്രൊഫ. എ.വി.തോമസ്. എം.ബി.സത്യൻ, സന്തോഷ് ചിറക്കടവിൽ, തോമസ് വർഗീസ്, എൻ.കെ സതീഷ്‌കുമാർ, രഞ്ജിത് ചിറക്കടവിൽ, ഷിബു മാത്യു. പി.ജി മനോഹരൻ എന്നിവർ പ്രസം ഗിച്ചു.