ചെങ്ങന്നൂർ: ബാലഗോകുലം മുളക്കുഴ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി പ്രഗതി വിദ്യാമന്ദിറിൽ വച്ച് നടന്ന ഭാഗവത പ്രശ്നോത്തരി തപസ്യകലാ സാഹിത്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് അനുപമ പി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് പ്രസിഡന്റ് ആർ.സജിമോൾ അദ്ധ്യക്ഷയായി. ഗീതാ ദേവിപണിക്കർ, ഖണ്ഡ് സഹ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് എസ്.അഭിജിത്ത്, അനീഷ് മുളക്കുഴ, എസ്.അഭിനവ്, എസ്.അശ്വിൻ, എസ്.ശരൺ, വി.എ അഖിൽ, ശ്രീജ പ്രദീപ്, ജി. ജയദേവ് തുടങ്ങിയവർ പങ്കെടുത്തു.