ഇലഞ്ഞിമ്മേൽ: നന്മ നിറഞ്ഞ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിൽ ദൈവസാന്നിദ്ധ്യം ഉണ്ടാകുമെന്ന് കായംകുളം എം.എൽ.എ യു.പ്രതിഭ അഭിപ്രായപ്പെട്ടു. ഗാന്ധിഭവൻ ദേവാലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളോട് കൂടി നടന്ന ഓണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ , ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ദേവാലയം കമ്മിറ്റി അംഗങ്ങളായ ഡോ.പി.കെ. ജനാർദ്ദന കുറുപ്പ്,പ്രൊഫ: മുരളീധര കുറുപ്പ്, വരദരാജൻ നായർ, ജോജി ചെറിയാൻ, കല്ലാർ മദനൻ, ബാബു കല്ലുത്ര,റെജി ബി മാത്യു, ടി. കൃഷ്ണൻ കുട്ടി സൂസമ്മ ബെന്നി എന്നിവർ സംസാരിച്ചു. മികച്ച കർഷക പ്രക്ഷേപകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി ശ്രവ്യ മാദ്ധ്യമ പുരസ്കാരം ലഭിച്ച മുരളീധരൻ തഴക്കരയെ ( ആകാശവാണി റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് )ചടങ്ങിൽ ആദരിച്ചു. ടി.ടി ശൈലജ (പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.സുരേഷ് മത്തായി ( വർക്കിംഗ് ചെയർമാൻ കരുണാ പെയിൻ ആൻഡ് പാലിയേറ്റീവ്), സതീഷ് ശാന്തി നിവാസ് ( കൺവീനർ, ശാന്തി നിവാസ് ചാരിറ്റബിൾ സൊസൈറ്റി, മാന്നാർ), തമ്പി കെ.ടി (സെക്രട്ടറി സി.വൈ.എഫ് , പുലിയൂർ), അഡ്വ. സുരേഷ് കുമാർ കുറത്തിക്കാട് ( പ്രസിഡന്റ്,സ്വാന്തനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്) ദേവാലയം ചീഫ് മാനേജർ കൃപാനന്ദൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണസദ്യയും നടന്നു.