പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 81-ാം വള്ളിക്കോട് ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷം സമൂഹപ്രാർത്ഥന, ഘോഷയാത്ര, പൊതുസമ്മേളനം എന്നീ പരിപാടികളോടെ നടന്നു. കൊച്ചാലുംമൂട്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വള്ളിക്കോട് പുത്തൻചന്ത, ഗുരു ക്ഷേത്രം വഴി പി.ഡി.യു.പി സ്കൂളിൽ സമാപിച്ചു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഗുരുനാരായണ സേവ നികേതനിലെ പ്രമോദ് തമ്പി, യൂണിയൻ കൗൺസിൽ അംഗം പി.കെ പ്രസന്നകുമാർ, ശാഖാ സെക്രട്ടറി സുഭാഷ് ജി, ശാഖാ വൈസ് പ്രസിഡന്റ് ശാന്തമ്മ സദാശിവൻ, യൂണിയൻ കമ്മിറ്റിയംഗം ജി.സുധീർ, വനിതാ സംഘം പ്രസിഡന്റ് അനില അനിൽ, സെക്രട്ടറി ലതാ മോഹൻ എന്നിവർ സംസാരിച്ചു.