പന്തളം: അയ്യപ്പ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം പന്തളം ലയൺസ് ക്ലബ് ഹാളിൽ വിവിധ കലാ പരിപാടികളോടെ നടത്തി. സാഹിത്യകാരൻ രവി വർമ്മ തമ്പുരാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി ശ്രീധർ പതാക ഉയർത്തി. വാർഡ് കൗൺസിലർ പുഷ്പലത, സെക്രട്ടറി ജയകുമാർ, ട്രഷറർ സരേന്ദ്രൻ പിള്ള, വനിതാവേദി പ്രസിഡന്റ് രാധാമണി ടീച്ചർ, സെക്രട്ടറി ഷീജ ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. എ.ആർ.എ വനിതാ വേദിയുടെ തിരുവാതിര, കുട്ടികളുടെയും യുവാക്കളുടെയും കലാപ്രകടനങ്ങൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വേദിയെ ആഘോഷാന്തരീക്ഷമാക്കി. വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.