നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിലെ 6247 വരട്ടുചിറ ശാഖയിൽ പ്രതിഷ്ഠാ മഹോത്സവവും ഗുരുദേവക്ഷേത്രസമർപ്പണവും 10, 11, 12 തീയതികളിലായി നടക്കും.268 പരിയാരം ശാഖയിൽ ഉൾപ്പെട്ടിരുന്ന 40 ഓളം വീടുകൾ ചേർത്ത് പുതിയതായി രൂപീകരിച്ചതാണ് വരട്ടുചിറ ശാഖ. ഇവിടെ പുതിയതായി പണി കഴിപ്പിച്ച ഗുരുദേവക്ഷേത്രസമർപ്പണവും പ്രതിഷ്ഠാകർമ്മവും 12 ന് നടക്കും.
ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം. 7 ന് ഗുരുപൂജ, 7.30 ന് ഭഗവതിസേവ, 8.30 ന് മഹാമൃത്യുഞ്ജയഹോമം, 6 ന് ഭഗവതിസേവ.
11 ന് രാവിലെ 7 ന് ഗുരുപൂജ, 9 ന് ശാന്തി ഹോമം.വൈകിട്ട് 5.30ന് ഭഗവതിസേവ, 7 ന് വാസ്തുബലിയും വാസ്തു ഹോമവും, 7.15ന് പ്രാസാദ ശുദ്ധി, 7.30 ന് താഴികക്കുടം പ്രതിഷ്ഠ, 8 ന് ബിംബശുദ്ധി.
12 ന് രാവിലെ 6 ന് ദീപക്കാഴ്ചപൂജ.9.22 നും 10.08 നും മദ്ധ്യേ കലശം എഴുന്നെള്ളിച്ച് വിംഹ പ്രതിഷ്ഠ. 11 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു അദ്ധ്യക്ഷത വഹിക്കും . ശിവഗിരിമഠം പ്രബോധ തീർത്ഥ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, ശാഖാ പ്രസിഡന്റ് പി.കെ.രാജു, ശാഖാ സെക്രട്ടറി വി.പി.മധു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, ഇലന്തൂർ ബ്ലോക്ക് മെമ്പർ ആതിരാജയൻ എന്നിവർ സംസാരിക്കും. വൈകിട്ട് 7ന് കലാ പരിപാടികൾ.