പത്തനംതിട്ട: ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് ഓണം കളക്ഷൻ. നിശ്ചയിച്ചിരുന്ന ലക്ഷ്യവും കടന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ടിക്കറ്റിൽ നിന്നുള്ള വരുമാനം ലഭിച്ചത്. ഓണാവധി കഴിഞ്ഞുള്ള ആദ്യ സർവീസിൽ നിന്നാണ് ഈ നേട്ടം. പത്തനംതിട്ട ഡിപ്പോയിൽ മാത്രം തിങ്കളാഴ്ച ദിവസം 19, 28700രൂപയുടെ വരുമാനമാണ് ലഭിച്ചത്. 14, 24000രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 135.45 ശതമാനമാണ് വരുമാനം. മംഗലാപുരം, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് സർവീസുകളാണ് കൂടുതൽ വരുമാനമുണ്ടാക്കിയത്. ഈ വർഷത്തെ ഏറ്റവും കൂടിയ കളക്ഷനുമാണിതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. പന്തളം ഒഴികെ മറ്റു ഡിപ്പോകളും ലക്ഷ്യം മറികടന്നു.