പുല്ലാട് : 1429-ാം പുല്ലാട് ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയുടെ അദ്ധ്യക്ഷതയിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ആർ. മോഹൻകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുല്ലാട് ഗവ. യു.പി.ജി സ്കൂളിൽ നിന്ന് പുല്ലാട് ജംഗ്ഷനിലേക്ക് നടന്ന ഓണം ഘോഷയാത്രയിൽ വാദ്യമേളങ്ങളും കലാരൂപങ്ങളുമടക്കം നൂറുകണക്കിന് ആളുകൾ അണിനിരന്നു. കലാകായിക മത്സരങ്ങളും ഓണസദ്യയും പുലികളിയും അടക്കം വിവിധ പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. കരയോഗം സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, മധു ഉഷസ്, അജിത്ത് ജി, സുനിൽകുമാർ പുല്ലാട്, തുളസീധരൻ നായർ, ഉണ്ണികൃഷ്ണൻ പന്തപ്ലാവിൽ, സന്തോഷ് അക്കുറ്റ്, ചന്ദ്രൻ നായർ, വത്സലാ പണിക്കർ, ദിലീപ് കുമാർ, രാജേന്ദ്രൻ നായർ, ബൈജു മോഹൻ, ശ്രീദേവിയമ്മ എം.ജി, രാധിക ഓമനക്കുട്ടൻ, ലളിത തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.