പന്തളം: പൂഴിക്കാട് തെക്ക് വൈപ്പിൻ നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ ഏട്ടാമത് വാർഷികവും ഓണാഘോഷവും പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. ചെറുവള്ളി ഗോപകുമാർ ഓണ സന്ദേശം നൽകി.പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു അദ്ധ്യക്ഷനായി, വാർഡ് കൗൺസിലർ കെ.സീന, റവ.ഫാ.ഡാനിയേൽ പുല്ലേലിൽ, എസ്. പാപ്പച്ചൻ, ജയ പ്രദീപ്, രാജൻ റാവുത്തർ ബാബു വർഗീസ് മുളമൂട്ടിൽ,രാജു ഡാനിയേൽ എന്നിവർ സംസാരിച്ചു. കായിക മത്സര വിജയികൾക്കും, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും സമ്മാനങ്ങൾ നൽകി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്‌ളാസിലും, ബി ടെക് പരീക്ഷയിലും വിജയിച്ച എല്ലാ കുട്ടികളെയും മൊമെന്റോ നൽകി അനുമോദിച്ചു.