അടൂർ: എസ്.എൻ.ഡി.പി യോഗം, 5416 -ാം പറയരുകാലാ ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ 171 -ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. പ്രാർത്ഥന, ഗുരുപൂജ, അന്നദാനം, ഭക്തിനിർഭരമായ ഘോഷയാത്ര തുടങ്ങിയ ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് എൻജിനീയർ ചന്ദ്രസാബു, സെക്രട്ടറി എൻ. എൻ. ശ്രീധരൻ, വൈസ് പ്രസിഡന്റ് കെ. ആർ. ബാലചന്ദ്രൻ, പ്രസാദ്,രത്‌നമ്മ രവീന്ദ്രൻ ഓമന അശോകൻ, എന്നിവർ നേതൃത്വം നൽകി.