റാന്നി: പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസ് പെരുനാട്, വടശേരിക്കര, നാറാണമൂഴി മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുനാട് പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ സദസ് ഡി .സി. സി വൈസ് പ്രസിഡന്റ് റ്റി. കെ. സാജു ഉദ്ഘാടനംചെയ്തു. ബിനു വയറൻമരുതി അദ്ധ്യക്ഷത വഹിച്ചു. . അഡ്വ .സിബി താഴത്തില്ലത്ത്, അഹമ്മദ് ഷാ, അഡ്വ .സാംജി ഇടമുറി, കെ. ഇ. തോമസ്, ജയിംസ് കക്കാട്ടുഴിയിൽ, സിബി അഴകത്ത്, മണിയാർ രാധാകൃഷ്ണൻ, ജോർജ് ജോസഫ്, ഓമന സത്യൻ, ഷിബു തോണിക്കടവിൽ, കൊച്ചുമോൻ മുള്ളൻപാറ സലിം പെരുനാട്, ഷാജി സാമുവൽ, ത്രദീപ്,സനൽ ശശിധരൻ, വിജയൻ, ഹബീബ് എന്നിവർ പ്രസംഗിച്ചു.