maleth

പെരുമ്പെട്ടി: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്കിലെ കൊറ്റനാട്, കൊട്ടാങ്ങൽ, എഴുമറ്റൂർ, തെള്ളിയൂർ, അയിരൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ് നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.പി.കെ.മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. റെജി താഴമൺ, ആശിഷ് പാലയ്ക്കാമണ്ണിൽ, കൊച്ചുമോൻ വടക്കേതിൽ, ബിജു കരോട്ട്, ജി മണലൂർ, സന്തോഷ് കൊച്ചുപറമ്പിൽ, ബിന്ദു സജി, സുഗതകുമാരി എന്നിവർ സംസാരിച്ചു.