
തിരുവല്ല : സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടത്തി. തിരുവല്ല ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. സവാക് ജില്ലാപ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ചു. ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുദർശനൻ വർണ്ണത്തെ ആദരിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ബൈജു ഏഴുപുന്ന മുഖ്യാതിഥിയായി. സവാക് സംസ്ഥാന സെക്രട്ടറിമാരായ അജി എം.ചാലാക്കേരി, അഡ്വ.ദിലീപ് ചെറിയനാട്, ജെയ്സി ഹരി, സംസ്ഥാന വൈസ് പ്രസിഡന്റ് നെടുമുടി അശോക് കുമാർ, ചലച്ചിത്ര താരം മനോജ് കർത്ത, ജയിംസ് മാത്യു, ഷാജി പഴൂർ, ടോം പ്രകാശ്, സുജാത കുറ്റൂർ എന്നിവർ പ്രസംഗിച്ചു.