കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗമായ മുത്തൂറ്റ് ഹെൽത്ത്‌കെയറിന്റെ കീഴിൽ കുറഞ്ഞ കാലയളവിനുള്ളിൽ നൂറിലധികം റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ജനറൽ ആൻഡ് ലാപറോസ്‌കോപിക് സർജറി, ഗൈനക്കോളജി, യൂറോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടന്നത്.
ആതുരസേവനരംഗത്ത് 37 വർഷത്തെ സേവന പാരമ്പര്യമുള്ള മുത്തൂറ്റ് ഹെൽത്ത്‌കെയർ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക വിദ്യകൾ ജനങ്ങൾക്ക് കൈമാറുന്നതിന് പ്രാധാന്യം നൽകുന്നു.
റോബോട്ടിക് സർജറിയുടെ ഗുണങ്ങളായ കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം, കൃത്യത, ചെറിയ മുറിവുകളും പാടുകളും, കുറഞ്ഞ ദിവസത്തെ ആശുപത്രിവാസം, സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുവരവ്, കുറഞ്ഞ അണുബാധ സാദ്ധ്യത എന്നിവ രോഗികൾക്ക് പ്രതീക്ഷയും ആരോഗ്യവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0468 231 4000