റാന്നി: മതേതരത്വവും ജനാധിപത്യവും അരക്കിട്ടുറപ്പിച്ചാണ് കേരളത്തിൽ വികസനം നടപ്പാക്കുന്നതെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു പമ്പാനദിയിൽ അരയാഞ്ഞിലിമണ്ണിലും കുരുമ്പൻമൂഴിയിലും നടപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് .ഗോപി, ജില്ലാ കളക്ടർ എസ് .പ്രേംകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി .എസ്. മോഹൻ, സോണിയ മനോജ്,ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി .ശ്രീകല, പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്.ബാബു, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എസ് .എ. നജീം, പഞ്ചായത്ത് മെമ്പർമാരായ സി.എസ്. സുകുമാരൻ, മിനി ഡൊമിനിക്ക്, സിറിയക് തോമസ്, റേഞ്ച് ഓഫീസർ ബി. ആർ. ജയൻ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതിയംഗം ജി. രാജപ്പൻ, ജോജി ജോർജ്, പി .ആർ സാബു , അമൽ എബ്രഹാം, എ. എച്ച് കബീർ,
ഫാ. റെജി മാത്യു തൊമ്മിക്കാട്ടിൽ , ഫാ. റിജോ ജോസഫ് എന്നിവർ സംസാരിച്ചു