dd
എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽകൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മുട്ടത്തുകോണം സ്‌കൂളിൽ നടന്നപ്പോൾ

മുട്ടത്തുകോണം : 2025 -26 അദ്ധ്യയന വർഷത്തെ എട്ടാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽകൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് മുട്ടത്തുകോണം എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ നടന്നു. ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഐ.ടി കോർഡിനേറ്റർ ഷീല ജി. നെടുംപുറത്ത് സംസാരിച്ചു. കോഴഞ്ചേരി സബ് ജില്ലയുടെ മാസ്റ്റർ ട്രെയിനർ ഗിരീഷ് കുമാർ, കൈറ്റ് മിസ്ട്രസ് മാരായ ശരണ്യ സാബു, അർച്ചന ബി ബിജു എന്നിവർ ക്ലാസെടുത്തു.