
കൊടുമൺ: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ഫിസിയോതെറാപ്പി ദിനാചരണം കേരള വയോജന കമ്മിഷൻ ചെയർമാൻ കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.നിഷാദ് എസ്.നായർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ മുഖ്യപ്രഭാഷണം നടത്തി. അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് നിർവഹിച്ചു. മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, ഡോ.വിനയൻ,ഡോ.സീമ ജോണി,ഡോ. അരുൺ,ഡോ.ഐശ്വര്യ,ഡോ.രജീഷ് , ഡോ.അനീറ്റ് എന്നിവർ പ്രസംഗിച്ചു ആരോഗ്യകരമായ വാർദ്ധക്യം എന്നതായിരുന്നു ഈ വർഷത്തെ ഫിസിയോതെറാപ്പി ദിന പ്രമേയം.